നവജാത ശിശുവിനെ 25,000 രൂപയ്ക്കു വിറ്റു, ഇടനിലക്കാരന്‍ അറസ്റ്റില്‍

ദിവസക്കൂലിക്കാരനായ തൊഴിലാളി നവജാതശിശുവിനെ 25,000 രൂപയ്ക്കു വിറ്റു. മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പരസ്യമായപ്പോള്‍ പെണ്‍കുഞ്ഞിനെ വിറ്റ പിതാവ് ഒളിവില്‍ പോയി. കുഞ്ഞിനെ വാങ്ങിയ സ്‌കൂള്‍ അധ്യാപികയ്ക്കും കുഞ്ഞിനുംവേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു. ബുള്‍ബുള്‍ഹഖ് എന്നയാളാണു ഭാര്യ സല്‍മാ ബീഗം പ്രസവിച്ച കുഞ്ഞിനെ സ്‌കൂള്‍ അധ്യാപികയായ പാര്‍ഥാ ബിശ്വാസിനു വിറ്റത്. അതുല്‍ ബസാക്ക് എന്ന മറ്റൊരു സ്‌കൂള്‍ അധ്യാപകന്റെ സഹായത്തോടെയായിരുന്നു കച്ചവടം. അതുല്‍ ബസാക്ക് ഇപ്പോള്‍ പൊലീസ്പിടിയിലായിട്ടുണ്ട്. മറ്റാരെയും കിട്ടിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























