കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നും പുതുതായി രാജ്യസഭയില്‍ എത്തിയ മൂന്ന് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുസ്ലീം ലീഗ് പ്രതിനിധി പി.വി അബ്ദുള്‍ വഹാബ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധി വയലാര്‍ രവിയും സി.പി.എം അംഗം കെ.കെ രാഗേഷും സത്യപ്രതിജ്ഞ ചെയ്തു. വഹാബും രവിയും ദൈവനാമത്തിലും രാഗേഷ് ദൃഢപ്രതിജ്ഞയുമാണ് എടുത്തത്. വഹാബ് രണ്ടാം തവണയും വയലാര്‍ രവി നാലാം തവണയും രാഗേഷ് ആദ്യമായുമാണ് രാജ്യസഭാംഗമാകുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് സഭ ആദരാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് വിരമിച്ച അംഗങ്ങളായ പി.രാജീവിനും അച്യുതനും യാത്രയയപ്പ് നല്‍കല്‍ ചടങ്ങും നടന്നു. രാജീവിനെ വീണ്ടും രാജ്യസഭാംഗമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിപക്ഷ കക്ഷിനേതാവ് ഗുലാം നബി ആസാദും പറഞ്ഞൂ. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനു മുന്‍കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























