നാഗാലാന്‍ഡിലെ പുതിയ ജില്ലയായി നോക്ലാക്: ആദ്യത്തെ ഡെപ്യൂട്ടി കമ്മീഷണറായി മലയാളിയും! ജില്ലയ്ക്ക് മ്യാന്മറുമായി തുറന്ന അതിര്‍ത്തി
നാഗാലാന്‍ഡിലെ പുതിയ ജില്ലയായി നോക്ലാക്. നാഗാലാന്‍ഡിലെ ട്യൂസാങ് ജില്ല വിഭജിച്ചാണ് പുതിയ ജില്ലയായി നോക്ലാക് രൂപീകരിച്ചത്. നാഗാലാന്‍ഡിലെ പന്ത്രാണ്ടാമത്തെ ജില്ലയാണ് പുതിയതായി നിലവില്‍ വന്നത്.
പുതിയ ജില്ലയ്ക്ക് മ്യാന്മറുമായി തുറന്ന അതിര്‍ത്തിയാണുള്ളത്. ജില്ലയുടെ ആദ്യ ഡെപ്യൂട്ടി കമ്മീണറാകുന്നത് ഒരു മലയാളിയാണ്. തൃശൂര്‍ പീച്ചി സ്വദേശിയായ റെനി വില്‍ഫ്രണ്ട് ആണ് പുതിയ ജില്ലയുടെ ഡെപ്യൂട്ടി കമ്മീണറായി ചുമതലയേല്‍ക്കുന്നത്. 2015-നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ചെങ്ങന്നുര്‍ എന്‍ജീനീയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ റെനി.
കെമുഗന് ഗോത്രവര്‍ഗമാണ് ഇവിടെ ഭൂരിപക്ഷമുള്ളത്. തുറന്ന അതിര്‍ത്തിയില്‍ നിയന്ത്രണവിധേയമായി ഗോത്രവര്‍ഗക്കാര്‍ക്ക് ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha