അമിത് ഷാ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു, ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധന നെഗറ്റീവായി. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആശുപത്രി ജീവനക്കാര്‍ക്കും തനിക്ക് രോഗമുക്തി ആശംസിച്ചവര്‍ക്കും അമിത് ഷാ നന്ദി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത് ഷാ കോവിഡ് രോഗമുക്തനായെന്ന് ഓഗസ്റ്റ് 9-ന് ബി.ജെ.പി നേതാവ് മനീഷ് തിവാരി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിസഭയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച മന്ത്രിയാണ് അമിത് ഷാ. കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രിസഭാ യോഗത്തിലും അമിത് ഷാ പങ്കെടുത്തിരുന്നു. അമിത് ഷായ്ക്ക് മുമ്പ് മറ്റ് ചില പ്രധാനപ്പെട്ട നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























