ഭാര്യയും സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഓടയില്‍ തള്ളി
ജോധ്പൂരില്‍ പല കഷണങ്ങളാക്കിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം സുശീല്‍ എന്ന ചരണ്‍ സിംഗ് എന്ന യുവാവിന്റേതാണെന്നും അയാളുടെ ഭാര്യയും അവരുടെ സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കനാലില്‍ തള്ളുകയായിരുന്നെന്നും കണ്ടെത്തി.
കൊലപാതക വിവരം പുറത്തുവന്ന് 48 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ വലയിലാക്കി. യുവാവിന്റെ ഭാര്യ, രണ്ട് സഹോദരിമാര്‍, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവരാണ് അറസ്റ്റിലായത്.
യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ആദ്യം സംസ്ഥാനത്ത് നിന്ന് കാണാതായ ആളുകളുടെ പട്ടിക എടുത്തു. പട്ടികയില്‍ നിന്ന് സുശീല്‍ എന്ന ചരണ്‍ സിംഗിനെ കാണാനില്ലെന്ന് പോലീസ് മനസ്സിലാക്കി. ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ബൈക്ക് അവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചത് രണ്ട് യുവതികളാണെന്ന് കണ്ടെത്തുകയും ചെയ്തു. യുവാവിന്റെ ഭാര്യ, സഹോദരിമാര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha