കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്നു; ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താൻ ശ്രമം, കൂടെക്കിടന്ന ഭർത്താവിനെ ഗുണ്ടകൾ തല്ലിച്ചതയ്ക്കുമ്പോൾ നിർത്താതെ അഭ്യാസം, അവസാനം നാടകം പൊളിഞ്ഞു
അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ .ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി .വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി (35), നെയ്യൂർ സ്വദേശി കരുണാകരൻ (46) കുരുന്തൻകോട് സ്വദേശി വിജയകുമാർ(45) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവദിവസം രാത്രി ഭാര്യയും കുഞ്ഞുമൊത്ത് കിടപ്പുമുറിയിൽ ഉറങ്ങി ക്കിടക്കുക യായിരുന്ന ഗണേശിനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ 2 പേർ ആക്രമിക്കുകയായിരുന്നു.
അതേസമയം ഗണേശിന്റെ നിലവിളി ശബ്ദം കേട്ട് ആക്രമിസംഘം ഓടി മറഞ്ഞു. ഗുരുതര പരുക്കേറ്റ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. വടശ്ശേരി പൊലീസിൽ ഗണേശ് നൽകിയ പരാതി യെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഗായത്രി മൊഴി നൽകിയതായി പൊലീസ് വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha