രാജ്യത്ത് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള പതിനെട്ട് വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള പതിനെട്ട് വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്നതനുസരിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്ത്രീകള്‍ക്ക് അവസരം ലഭിച്ചപ്പോഴെല്ലാം അവര്‍ ഇന്ത്യയെ ശക്തിപ്പെടുത്തി. ഇന്ന്, അവര്‍ക്ക് സ്വയം തൊഴില്‍, തൊഴില്‍ എന്നിവയ്ക്ക് തുല്യ അവസരങ്ങള്‍ നല്‍കാന്‍ രാഷ്ട്രം ദൃഢനിശ്ചയം എടുത്തിരിക്കുകയാണ്.
ഇന്ന് സ്ത്രീകള്‍ കല്‍ക്കരി ഖനികളിലും യുദ്ധവിമാനങ്ങളിലും ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് ജയ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്. വിവാഹ പ്രായവും മാതൃത്വവും തമ്മിലുള്ള പരസ്പരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുക.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും ആയിരം ദിവസത്തിനുള്ളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. 2014 ന് മുമ്പ് രാജ്യത്ത് അഞ്ച് ഡസന്‍ പഞ്ചായത്തുകള്‍ മാത്രമേ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വലിയ കുതിച്ചു ചാട്ടമാണുണ്ടായത്. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാര്‍ത്ഥികളെ ആഗോള പൗരന്മാരാക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ അടുത്തിടെ ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ രൂപപ്പെടുത്തും.
https://www.facebook.com/Malayalivartha
























