Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും......പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും ഉപയോഗിക്കും

15 AUGUST 2020 12:13 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും......പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും ഉപയോഗിക്കും. നിലവിൽ 25 വർഷത്തോളം പഴക്കമുള്ള ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്......

യുഎസ് പ്രസിഡന്‍റ് സഞ്ചരിക്കുന്ന പ്രത്യേക വിമാനമായ എയര്‍ ഫോഴ്സ് വൺ വിമാനത്തിന്‍റെ മാതൃകയില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തൻ ബോയിങ് വിമാനം എത്തുന്നത്. അമേരിക്കയാണ് ഇതിന് സാങ്കേതിക സഹായം നൽകുന്നത്. ഇവ അടുത്ത വർഷം ജൂണിൽ ഇന്ത്യയിൽ എത്തും.

ഏതാണ്ട് 8,458 കോടി രൂപയാണ് രണ്ട് ബോയിങ് 777-300 ഇ.ആർ. വിമാനങ്ങൾക്കായി ഇന്ത്യ ചെലവിടുന്നത്......ബോയിങ്ങിന്റെ ഡാലസിലുള്ള കേന്ദ്രത്തിലാണ് എയർ ഇന്ത്യ വൺ വിമാനങ്ങൾ തയ്യാറാക്കുന്നത്. ബോയിങ് വിമാനങ്ങളുടെ നവീകരണത്തിനുമാത്രം ഏതാണ്ട് 1500 കോടിയോളം രൂപ ചെലവിടുന്നുണ്ട്......

എയര്‍ ഇന്ത്യയുടെ രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.

1350 കോടി രൂപയ്ക്കാണ് പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്.വില്‍പനയ്ക്ക് യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. സു​ര​ക്ഷ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ യു.എസ് തീ​രു​മാ​നം. ഇ​ന്ത്യ-​യു.​എ​സ്​ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

വി​മാ​ന​ങ്ങ​ൾ​ക്ക്​​ നേ​രെ മി​സൈ​ൽ ഭീ​ഷ​ണി​യു​ണ്ടാ​വു​ന്ന​പ​ക്ഷം നേ​ര​ത്തെ അ​പ​ക​ട​മു​ന്ന​റി​യി​പ്പ്​ ല​ഭ്യ​മാ​ക്കു​ക​യും ​ശ​ത്രു​മി​സൈ​ലു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ക​യും ചെ​യ്യാ​ൻ ഈ സംവിധാനത്തിന് സാധിക്കും.

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഉള്ളത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം.

വിപുലമായ വാര്‍ത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല.യു.എസ്സിനെതിരേ ആക്രമണമുണ്ടായാൽ മൊബൈൽ കമാൻഡ് സെന്ററായി ഈ വിമാനം പ്രവർത്തിക്കും.......

നിലവിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും എയര്‍ ഇന്ത്യയുടെ ബി747 വിമാനങ്ങളിലാണ് സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ തന്നെയാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സഞ്ചരിക്കുമ്പോള്‍ വിമാനം എയര്‍ ഇന്ത്യ വൺ എന്ന കോഡ് നാമത്തിൽ അറിയപ്പെടും.

എന്നാൽ നേതാക്കള്‍ ഉപയോഗിക്കാത്ത സമയത്ത് ഈ വിമാനങ്ങള്‍ നിലവിൽ എയര്‍ ഇന്ത്യയുടെ വാണിജ്യ സര്‍വ്വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 4469 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (11 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (39 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends