കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളിൽ 65002 പേർക്ക് രോഗ ബാധ; 996 പേർ മരിച്ചു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനുള്ളിൽ 996 പേർ മരിക്കുകയും 65,002 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,26,193 ആയി.
6,68,220 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,08,937 പേർ രോഗമുക്തി നേടി. 49,036 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
എട്ട് ദിവസം മുമ്പാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി 65,000 പിന്നിടുകയാണ്. മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ. തൊട്ടുപിന്നിൽ തമിഴ്നാടും ആന്ധ്രപ്രദേശുമുണ്ട്.
https://www.facebook.com/Malayalivartha
























