Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

രഹസ്യ ബന്ധങ്ങളുടെ വിഴുപ്പുകൾ കണ്ടെത്തിയ ഭർത്താവിന് ഭാര്യ നൽകിയ സമ്മാനം: കോമ സ്റ്റേജ് ! വഴിവിട്ട ബന്ധങ്ങൾ കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകി: ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു : പുറത്ത് വന്നത് ആരും കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ.....

15 AUGUST 2020 12:41 PM IST
മലയാളി വാര്‍ത്ത

രഹസ്യ ബന്ധങ്ങളുടെ വിഴുപ്പുകൾ കണ്ടെത്തിയ ഭർത്താവിന് ഭാര്യ നൽകിയ സമ്മാനം കോമ സ്റ്റേജ്..... വഴിവിട്ട ബന്ധങ്ങൾ കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകുകയായിരുന്നു. ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വന്നത് ആരും കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ..... നാഗർകോവിൽ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷൻ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാർ(45), നെയ്യൂർ സ്വദേശി കരുണാകരൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് രാത്രി ഉറക്കത്തിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി ഗായത്രി അയൽവാസികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്നും ഇപ്പോൾ കോമ സ്റ്റേജിൽ ആണെന്നും ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കൾ വടശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു . പരാതിയെ തുടർന്ന് നാഗർകോവിൽ ക്രൈം ബ്രാഞ്ച് ഡി.എസ്.പി ഗണേഷ്, വടശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ കാളീശ്വരി എന്നിവർ ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ഗായത്രിക്ക് വീടിനടുത്തുള്ള സ്‌റോസ് കട ഉടമയും മധുര സ്വദേശിയുമായ യാസർ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്കൂൾ തുടങ്ങാനായി ഒരു വർഷം മുൻപ് ഗായത്രിയോട് സാമ്പത്തിക സഹായം ചോദിച്ചു.ഗായത്രി തന്റെ ഭർത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകി. യാസർ ഈ തുക ഉപയോഗിച്ച് പ്ലേ സ്കൂൾ തുടങ്ങുകയും അതിൽ ഗായത്രിയെ അദ്ധ്യാപികയാക്കുകയും ചെയ്തു. ഇവരുടെ വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്തത് കാരണം ഇവർക്കിടയിൽ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതിൽ അമർഷം കൊണ്ട് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ കൊല്ലാൻ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് രാത്രി വീടിന്റെ വാതിൽ തുറന്നിടുകയും ഭർത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു.

രാത്രി വീട്ടിൽ എത്തിയ ക്വട്ടേഷൻ സംഘങ്ങളായ വിജയകുമാറും കരുണക്കാരനും ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടു. ഉടൻ ഗായത്രി തന്റെ ഭർത്താവ് ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ ഗായത്രി, വിജയകുമാർ കരുണാകരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നു. ആറു വർഷം മുൻപാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവർക്ക് നാലു വയസുള്ള ആൺ കുട്ടിയുമുണ്ട്. ഭർത്താവ് ഇപ്പോൾ കോമ സ്റ്റേജിലാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (21 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (49 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends