ഉത്തര്‍പ്രദേശിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ജനക്കൂട്ടം അക്രമാസക്തരായി... വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി
ഉത്തര്‍പ്രദേശിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി. അക്രമത്തില്‍ ഒരു കുട്ടി മരിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പപ്പു റാം ആണ് കൊല്ലപ്പെട്ടത്. പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചാണ് കൊലപ്പെടുത്തിയത്.
പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. പപ്പു റാം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. കൃത്യത്തിനു ശേഷം അക്രമികള്‍ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചത്. പപ്പു റാമിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി. മുതിര്‍ന്ന പൊലീസുകാരുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍എസ്എ, ഗ്യാംഗ്സ്റ്റര്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
"
https://www.facebook.com/Malayalivartha