രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് ഇന്ത്യ ചുട്ടമറുപടി നല്‍കും; താക്കീതുമായി പ്രധാനമന്ത്രി
രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് തക്കതായ മറുപടി നൽകുമെന്ന് മോദി .. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് ഉള്ള പരോക്ഷ താക്കീതാന് ഇത് ..ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് തക്കതായ മറുപടിയാണ് നല്‍കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് . 74ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നത് ലഡാക്കിലെ സംഭവത്തിലൂടെ ലോകം കണ്ടു. രാജ്യത്തിന്റെ പരമാധികാരത്തോടുള്ള ബഹുമാനം തങ്ങള്‍ക്ക് പരമോന്നതമാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് തക്കതായ മറുപടിയാണ് നല്കികൊണ്ടിരിക്കുന്നത്.
ഇന്ന് ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ എന്നത് കേവലം അതിര്‍ത്തി പങ്കിടുന്നവ മാത്രമല്ല. മറിച്ച് ഹൃദയങ്ങള്‍ പങ്കിടുന്നവയാണ്. എന്നാൽ ആരെങ്കിലും ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ കണ്ണുവെയ്ക്കുകയാണെങ്കിൽ അതിനെതിരെ ഇന്ത്യൻ സൈന്യം അതേ ഭാഷയില്‍ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha