മഹാരാഷ്ട്ര സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പട്ടീലിന് കോവിഡ്
മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് പോസിറ്റീവ് ആയത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ് പാട്ടീൽ. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ഡെ, അസ്ലം ഷെയ്ഖ്, അബ്ദുൾ സത്താർ, സഞ്ജയ് ബൻസോഡ് എന്നിവർക്ക് കൊവിഡ് പോസിറ്റീവായിരുന്നു.
https://www.facebook.com/Malayalivartha