സ്ത്രീകൾ രാജ്യത്തിന്റെ അഭിമാനം ...സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുന്നത് സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം;പ്രധാനമന്ത്രി
സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുന്നത് ഇതിനായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .
സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്.......
സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും തൊഴില്‍ നേടുന്നതിലും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്കാന് രാജ്യം തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങളില്‍ ആകാശത്തെ തൊടുന്നവരായി സ്ത്രീകൾ മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha