അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബ്യൂട്ടി പാര്‍ലറിനുള്ളില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായ അമിത്താണ് അറസ്റ്റിലായത്. ഹെഡ് മസാജിനെത്തിയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബിസിനസ് വിസയില്‍ ഇന്ത്യയില്‍ എത്തിയ യുവതി കഴിഞ്ഞ രണ്ടാഴ്ചയായി ഗ്രേറ്റര്‍ കൈലാഷില്‍ താമസിച്ചുവരികയാണ്.
യുവതി പീഡന ശ്രമം ചെറുത്തപ്പോള്‍ അമിത് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് യുവതി ഗ്രേറ്റര്‍ കൈലാഷ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധപ്പെട്ട പോലീസ് അമിത്തിന്റെ താമസ സ്ഥലം റെയ്ഡ് ചെയ്‌തെങ്കിലും ഇയാളെ പിടികൂടാനായില്ല. വ്യാഴാഴ്ചയാണ് അമിത് പോലീസ് വലയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























