ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ കിട്ടുമോ ? ചങ്കിടിപ്പോടെ വയ്‌ക്കേണ്ടുന്ന അഞ്ച് ചുവടുകൾ ഇതാണ്; ലോകം ഉറ്റുനോക്കുന്നു! ഇന്ത്യ ആ ലക്ഷ്യത്തിലേക്ക്

കൊവിഡ് വാക്സിനെ പറ്റിയുള്ള വാർത്തകൾ മരുഭൂമിയിൽ പെയ്‌തിറങ്ങുന്ന മഴ പോലെ ആശ്വാസമാകുകയാണ് ജനങ്ങൾക്ക്. ആ രാജ്യം വാക്‌സിൻ കണ്ടെത്തി...ഈ രാജ്യം വാക്‌സിൻ പരീക്ഷിച്ച് തുടങ്ങി എന്നുള്ള വാർത്തകൾ ദിനം പ്രതി കേൾക്കുന്നു .അതിനോടൊപ്പം തന്നെ നമ്മുടെ രാജ്യത്തിന്റെ വാക്‌സിൻ കണ്ടെത്താനുള്ള യജ്ഞവും പുരോഗമിക്കുകയാണ് ...വാക്‌സിൻ കണ്ടെത്തണമെന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. ഇതിനായിട്ടുള്ള ശ്രമങ്ങൾ ലോകത്തിന്റെ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നു
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതീക്ഷാ ഉണർത്തുന്ന വാര്‍ത്തകളാണ്പു റത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ വിദഗ്ദ്ധരുടെയൊക്കെ പ്രതീക്ഷ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കമോ വാക്സിന്‍ പുറത്തിറക്കാന്‍ പറ്റുമെന്നാണ്. എന്നാൽ കൊവിഡ് 19 വാക്സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന കടമ്പകൾ കടക്കേണ്ടതുണ്ട്. അത്റഞ്ഞിരിക്കുന്നത് നല്ലതാണ് .ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ ഓക്സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക വാക്സിന്‍ ഇന്ത്യന്‍ ജനതയ്ക്ക് ലഭ്യമാക്കിയേക്കും. ഓക്സ്‌ഫോര്‍ഡ് കൊവിഡ് 19 വാക്സിനില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് പൂനെ ആസ്ഥാനമായുള്ള വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക് (എസ്‌ഐഐ) ഇതിനോടകം തന്നെ അധികൃതരില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകശാലയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്ന സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ആസ്ട്രസെനാക്കയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ വാക്‌സിന്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍, അത് സ്വന്തമായി നിര്‍മിക്കുകയും 25 ദലശക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കൊവിഡ് 19 വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിനോഫാം അറിയിച്ചു. വാക്സിന് 1,000 യുവാനില്‍ (140 ഡോളര്‍) കുറവാണെന്ന് കമ്ബനി ചെയര്‍മാന്‍ ലിയു ജിങ്‌ഷെന്‍ ഒരു ചൈനീസ് ദിനപത്രത്തോട് പറഞ്ഞു. ലോക രാജ്യങ്ങള്‍ക്ക് കൊവിഡ് 19 വാക്സിന്‍ എളുപ്പത്തിലും തുല്യമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആഗോള ഉടമ്ബടി വേണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. ഇതിനായി, തങ്ങളുടെ കോവാക്‌സ് സംവിധാനത്തില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ 75 രാജ്യങ്ങളാണ് സാദ്ധ്യതാ വാക്‌സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അമേരിക്കന്‍ ബയോടെക്‌നോളജി കമ്ബനിയായ മോഡേണ, കൊവിഡ് 19 വാക്സിന്‍ സംബന്ധിച്ച് മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ അമേരിക്കയിലെ ആദ്യത്തെ കമ്ബനിയാണ്, അതിന്റെ പരീക്ഷണങ്ങള്‍ക്കായി 30,000 വോളന്റിയര്‍മാരെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഏതായാലൂം ഇന്ത്യയുടെ വാക്‌സിൻ ഫല പ്രാപ്തി കയ്യെത്തും ദൂരത്താണ്.
https://www.facebook.com/Malayalivartha























