പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് സ്ഥിതി വഷളാക്കിയത്.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്.
ആഗസ്റ്റ് 10 നാണ് കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്ക്കത്തില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിരുന്നു.ആശുപത്രിയില്‍ എത്തിയ ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























