പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ്

അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ചിരുന്നു. എന്നാൽ ഈ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത് . ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി നടപ്പാക്കണമെന്ന് കുര്യന്‍ ജോസഫ് പ്രസ്താവനയില്‍ പറയുകയുണ്ടായി . കോടതി അലക്ഷ്യ കേസുകളില്‍ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നല്‍കുന്നത് ആലോചിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിക്കുകയും ചെയ്തു . ഇത്തരം പ്രധാന നിയമവിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനം എടുക്കുക എന്നതാണ് കീഴ്വഴക്കമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കുകയും ചെയ്തു . പ്രശാന്ത് ഭൂഷന്‍റെ ശിക്ഷ നാളെ സുപ്രീംകോടതി തീരുമാനിക്കാനിരിക്കെയാണ് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി തന്നെ ഇക്കാര്യത്തിലെ നടപടികളില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























