Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഉള്ളിലോട്ടു പോകുന്നതിന് അനുസരിച്ചു മാത്രമേ ഒരാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകൂ എന്ന് അർത്ഥം വരുന്ന ഒരു ചൊല്ലുണ്ട് മലയാളത്തിൽ ... അമീർഖാന്റെ കാര്യത്തിൽ അത് സത്യമാണോ എന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയ..

19 AUGUST 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഉള്ളിലോട്ടു പോകുന്നതിന് അനുസരിച്ചു മാത്രമേ ഒരാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കു എന്ന് അർത്ഥം വരുന്ന ഒരു ചൊല്ലുണ്ട് മലയാളത്തിൽ . അമീർഖാന്റെ കാര്യത്തിൽ അത് സത്യമാണോ എന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയ..

ആമിർ ഖാൻ ആണ് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നത് .നമുക്ക് എല്ലാം അറിയുന്നത് പോലെ , നല്ല ഒരു അഭിനേതാവ് തന്നെയാണ് അമീർ ഖാൻ. സമൂഹത്തിന്റെ മൂല്യ ച്യുതികൾക്കു കൊള്ളരുതായ്മകൾക്കും എതിരെ തുറന്നു വച്ച കണ്ണാടി ആണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും .അതിൽ ഒന്നും ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല .

എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകൾ അത്ര നിഷ്കളങ്കം തന്നെ ആണോ എന്ന് സംശയിക്കുകയാണ് സമൂഹ മാധ്യമത്തിലൂടെ ഇന്ത്യക്കാർ .അതിനു കാരണം അദ്ദേഹത്തിന്റെ തന്നെ ചില നടപടികൾ ആണ്

ഫോറസ്ററ് ഗമ്പ് എന്നത് അതി പ്രശസ്ഥമായ ഒരു ഹോളിവുഡ് സിനിമ ആണ്. ഇന്നോളം ഹോളിവുഡിൽ ഇറങ്ങിയിരിക്കുന്നവയിൽ തന്നെ ഏറ്റവും മികച്ചവയിൽ ഒന്ന് എന്ന് പറയാൻ കഴിയുന്നത് .അതിന്റെ ഹിന്ദി റീ മേക്കിന്റെ ചിത്രീകരണത്തിൽ ആണ് നിലവിൽ അദ്ദേഹം .പകുതിയോളം ഇന്ത്യയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ മറ്റു പകുതിയുടെ ചിത്രീകരണം ഇപ്പോൾ തുർക്കിയിലാണ് നടക്കുന്നത് .

തുർക്കിയിൽ ചിത്രീകരണം നടത്തുന്നതിന് ഒന്നും ആരും എതിരല്ല .അവിടെത്തെ പ്രധാനമന്ത്രിയോടോ , പ്രെസിഡന്റുമായിട്ടോ അവരുടെ ഭാര്യമാർ ആയിട്ടോ കൂടിക്കാഴ്ച നടത്തുന്നതിനും ഒരു പ്രശ്നവുമില്ല .

എന്നാൽ ഇന്ത്യയിൽ എത്തിയ , ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്തുക്കളിൽ ഒരാളായ , കാർഗിൽ യുദ്ധത്തിൽ നമ്മെ അളവറ്റു സഹായിച്ച ഇസ്രായേൽ പ്രെസിഡെന്റ് ബെന്യാമിൻ നെതന്യാഹുവിനെ കാണാൻ വിസമ്മതിക്കുകയും എന്നാൽ ഉറുദുഗാന്റെ ഭാര്യയെ അങ്ങോട്ട് പോയി കാണുകയും ചെയ്‌തത്‌ .

അത്ര നിഷ്കളങ്കം ആണെന്ന് കരുതാൻ വയ്യ എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത് .ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കിയപ്പോൾ കൂടെ നിന്ന് ഫോട്ടോ ക്കു പോസ് ചെയ്ത ഉറുദുഗാനും ഭാര്യയും അവരുടെ അത്രയൊന്നും മതേതരം അല്ലാത്ത നിലപാടുകൾ കൊണ്ട് പ്രശസ്തരാണ് .

ഇന്ത്യയിൽ ജീവിക്കാൻ ഭയമാകുന്നു നമ്മുടെ നിലവിലെ സാഹചര്യങ്ങൾ കാരണം എന്ന് അഭിപ്രായപെട്ടതിന്റെ പേരിൽ കുറച്ചു കാലം മുൻപ് അദ്ദേഹം വിവാദത്തിൽ പെടുകയും ചെയ്തിരുന്നു . ഏതൊരു ഇന്ത്യൻ പൗരനെയും പോലെ രാജ്യത്തെ നിലവിലുള്ള സാഹചര്യത്തെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ വിമർശിക്കാൻ അദ്ദേഹത്തിന് സ്വന്തന്ത്രമുണ്ട് .

എന്നാൽ നിലപാടുകൾ നീതി പൂർവ്വം ആയിരിക്കണം . എന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത് . താജ് ഹോട്ടലിൽ നടന്ന വെടി വയ്പ്പിലോ മുംബൈ ഭീകരാക്രമണ വേളയിലോ സമാനമായ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വന്നിരുന്നില്ല

അദ്ദേഹത്തിന്റെ തന്നെ മുൻപ് റിലീസ് ചെയ്ത "ഫന" എന്ന സിനിമയിലും കാശ്മീർ വിഘടന വാദവും , അതിൽ ഇന്ത്യയെ പ്രതികൂട്ടിൽ നിർത്തുന്ന തരത്തിലുള്ള ഒരു പ്രമേയവും ആയിരിന്നു .കാശ്മീർ വിഘടന വാദത്തെ ഒരു പരിധി വരെ ന്യായീകരിക്കുന്ന രീതിയിൽ ആയിരിന്നു ആ ചിത്രത്തിന്റെ പ്രമേയം അവതരിപ്പിച്ചിരുന്നത് .ഇതിനെ തുടർന്ന് അന്ന് വൻ പ്രതിഷേധങ്ങൾ നടക്കുകയും ഉണ്ടായി

ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ചില നിക്ഷിപ്ത താല്പര്യങ്ങൾ അദ്ദേഹത്തിൽ എവിടെയൊക്കെയോ അലിഞ്ഞു ചേർന്നിട്ടുണ്ട് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ നമുക്ക് പൂർണ്ണമായും തെറ്റ് പറയാൻ പറ്റില്ല .

ഇന്ത്യയുടെ നയങ്ങളോട് അങ്ങേയറ്റം ശത്രുതാ പരമായ നിലപാടുകൾ പുലർത്തി വരുന്ന ഒരു രാജ്യമാണ് തുർക്കി .തീർത്തും നമ്മുടെ ആഭ്യന്തര വിഷയം ആയ കാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ നയത്തിന്റെ പേരിൽ , നമ്മെ എതിർത്ത് പാകിസ്ഥാന്റെ കൂടെ നിൽക്കുകയാണ് തുർക്കി .

നമ്മുടെ പ്രതിരോധ ബജറ്റ് ഇത്ര ഭീമമായ ഒരു തുക ആകുന്നതു കാശ്മീർ ഉൾപ്പെടുന്ന പാകിസ്ഥാൻ അതിർത്തിയിൽ നമ്മൾക്ക് ചിലവഴിക്കേണ്ടി വരുന്ന തുക കാരണം ആണ് .പ്രതിരോധ ബഡ്ജറ്റിന്റെ സിംഹ ഭാഗവും പോകുന്നത് കാശ്മീർ അതിർത്തിയിൽ നമ്മെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തീവ്ര വാദികളെ എതിർക്കുവാനും പാകിസ്ഥാന്റെ ഭീഷണി ചെറുക്കുവാനും ആണ്

സ്വാതന്ത്രാനന്തരം യാതൊരു വിധ വികസനങ്ങളും എത്തി നോക്കിയിട്ടില്ലാത്ത ഒരു പ്രദേശം ആണ് കാശ്മീർ .കാരണം പാകിസ്ഥാനും അവർ പാലൂട്ടി വളർത്തിയ തീവ്ര വാദികളും ആണ് .ഇത്തരത്തിലുള്ള പാകിസ്ഥാന്റെ നേതൃത്വത്തിൽ ആണ് സ്വതന്ത്ര കാശ്മീർ എന്നും , ജനാധിപത്യ മൂല്യങ്ങൾ എന്നും പറഞ്ഞു ചിലർ ഇറങ്ങിയിട്ടുള്ളത് .

പലപ്പോഴും അവർ അവരെ തന്നെ വിളിക്കുന്നത് ബുദ്ധി ജീവികൾ എന്നതിനേക്കാൾ വലിയ തമാശ വേറെ ഉണ്ടെന്നു തോന്നുന്നില്ല

ഇന്ത്യ ഒരു അധിനിവേശ രാജ്യം അല്ല.ആയിരുന്നുവെങ്കിൽ ബംഗ്ലാദേശ് നമ്മുടെ കയ്യിൽ ഇരുന്നേനെ . കാശ്മീരിനേക്കാൾ നമ്മുടെ ഭാഗം ആയിരിന്നു അവർ . കാലഘട്ടത്തിനു മുന്നേ നമ്മൾ പ്രസാദമായിരുന്ന കൈ തറി വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന അവിഭക്ത ബംഗാളിന്റെ ഭാഗമായിരുന്നു ഇന്നത്തെ ബംഗ്ലാദേശ് .

എന്നാൽ നമ്മൾ അവരുടെ മേൽ ഒരു അവകാശവും ഉന്നയിക്കുന്നില്ല . കുതിര കയറാനും പോകുന്നില്ല . ശ്രീലങ്കയിൽ ഒരു കാലത്തു നമ്മുടെ സൈന്യത്തിന് പൂർണ്ണ അധികാരം ഉണ്ടായിരിന്നു . എന്നിട്ടും ആരുടേയും ഒരു തുണ്ടു ഭൂമി പോലും അനർഹമായി നമ്മൾ ആഗ്രഹിച്ചില്ല . അങ്ങനെ ആയിരുന്നെങ്കിൽ 1971 ലെ യുദ്ധത്തിൽ ലാഹോർ വരെ പിടിച്ചടക്കിയപ്പോൾ നമുക്ക് പലതും ചെയ്യാമായിരുന്നു

എന്നാൽ കാശ്മീർ അങ്ങനെയല്ല വളരെ തന്ത്ര പ്രധാനമായ ഒരു മേഖലയാണ് ..പ്രത്യേകിച്ചും പാകിസ്ഥാൻ അപ്പുറത്തു ഉള്ളത് കൊണ്ട് തന്നെ .നമുക്ക്‌ അവിടം വിട്ടു കൊടുക്കുവാൻ കഴിയുകയില്ല .അങ്ങനെ ചെയ്താൽ അത് പോവുക പാകിസ്താന്റെ കയ്യിലേക്കാണ് ..

ഒസാമ ബിൻ ലാദൻ ഒളിവിലിരുന്ന , ഹാഫിസ് സയീദിനെ ഇപ്പോഴും സംരക്ഷിക്കുന്ന , സ്കൂളിൽ പോയി എന്ന കുറ്റത്തിന് മലാല യൂസഫ് സായി എന്ന പെൺകുട്ടിയെ ആക്രമിച്ചു ജീവച്ഛവം ആക്കിയ പാകിസ്ഥാൻ ഏതു തരം രാജ്യം ആണ് എന്ന് പറയേണ്ടതില്ലല്ലോ .

അങ്ങനെയിരിക്കെ സ്ഥിതി ഗതികൾ അറിയാതെ , വ്യക്തമായി വിലയിരുത്താതെ കാശ്മീർ പ്രശ്നത്തിൽ നമ്മെ അന്ധമായി എതിർക്കുന്നവർക്ക് സ്ഥാപിത , സങ്കുചിത താല്പര്യങ്ങൾ ആണ് എന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് ഒന്നും അറിയേണ്ട ആവശ്യം ഇല്ല . അല്പം കോമൺ സെൻസ് ഉണ്ടായിരുന്നാൽ മതി

കാശ്മീരിനപ്പുറം ഒരു ശക്തമായ ജനാധിപത്യ രാജ്യം ആയിരുന്നുവെങ്കിൽ , തീവ്ര വാദം കയറ്റുമതി ചെയ്യുന്നതിന് പകരം പുല്കിയിരുന്നത് ശാസ്ത്രത്തെയും സാങ്കേതികതയെയും സംസ്കാരത്തെയും ആയിരുന്നുവെങ്കിൽ കാശ്മീർ ഒരു പക്ഷെ നമുക്ക് ഇത്ര പ്രാധാന്യം ഉള്ള ഒരു വിഷയം ആകാൻ വഴി ഇല്ലായിരുന്നു . കാശ്മീരിനെ നമ്മൾ അതിന്റെ വഴിക്കു വിടുമായിരുന്നു .അവിഭക്ത ബംഗാളിന്റെ ഭാഗം ആയിരുന്ന ബംഗ്ലാദേശിന്റെ കാര്യത്തിൽ ചെയ്തത് പോലെ

എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ നമുക്ക് ആ റിസ്ക് എടുക്കുവാൻ കഴിയില്ല .അങ്ങനെ വിട്ടു കൊടുക്കുന്നത് മഹാ മനസ്കത ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ടാകും . അത് വെറും വിവരക്കേടും ബുദ്ധി ശൂന്യതയും മാത്രം ആണ് .

ജനങളുടെ ജീവിതവും സുരക്ഷിതത്വവും വച്ച് പന്താടി , ഞാണിന്മേൽ നടന്നു കൊണ്ട് നമുക്ക് ആരുടേയും മുന്നിൽ മഹാന്മാർ ആകേണ്ട ആവശ്യമില്ല . അങ്ങനെ ചെയ്യാനും പാടില്ല .അങ്ങനെ ഒരു തവണ ശ്രമിച്ചതിന്റെ ഭാഗം ആയിട്ടാണ് കാശ്മീർ ഇന്നും നമ്മുടെ മുന്നിൽ നീറുന്ന പ്രശ്നം ആയി നില നിൽക്കുന്നത് .

അത് കൊണ്ട് തന്നെ അമീർ ഖാനോട് ഇന്ത്യൻ ജനതയ്ക്കു ഒന്നേ പറയാനുള്ളു .കാശ്മീർ വിഷയത്തിൽ നമ്മുടെ ശത്രുവിനെ, ലോകത്തിന്റെ തന്നെ പൊതു ശത്രുവിനെ ശത്രു പക്ഷത്തു കാണാത്ത , മറിച്ചു മിത്രമായി കാണാനുള്ള ഈ കഴിവ് മേൽ പറഞ്ഞ ആ ഒരു മഹാ മനസ്കതയുടെ ഭാഗം ആയിരിക്കട്ടെ എന്ന് മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ പറയാൻ ഉള്ളു .

നിഷ്കളങ്കമായ മണ്ടത്തരം ആകട്ടെ അങ്ങയുടെ പ്രവൃത്തികൾ .എങ്കിലും ഇരട്ടത്താപ്പിന്റെയും സ്ഥാപിത താല്പര്യങ്ങളുടെയും കരി നിഴലുകൾ അങ്ങയുടെ മേൽ പതിഞ്ഞിട്ടുണ്ടെങ്കിൽ . അതിനു പരിപൂർണ്ണ ഉത്തരവാദി താങ്കൾ തന്നെ ആണെന്ന് പറയേണ്ടി വരും

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends