സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന ; ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും അറസ്റ്റ് ചെയ്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷാര്‍പ്പ്ഷൂട്ടറായ രാഹുലിനെയും സംഘാംഗങ്ങളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് തോക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. താരത്തെ കൊല്ലാന്‍ പദ്ധതിയിട്ട ഇയാള്‍ സല്‍മാന്റെ വീട്ടിലുമെത്തി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ജൂണില്‍ ഫരിദാബാദ് സ്വദേശി പ്രവീണ്‍ എന്നയാളെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അടുത്തതായി നടന്‍ സല്‍മാന്‍ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ജനുവരിയില്‍ രണ്ടു ദിവസത്തോളം രാഹുല്‍ മുംബൈയില്‍ നടന്റെ വീടിനടുത്ത് താമസിച്ചു. സല്‍മാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലും ഇയാളെത്തി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെയും സംഘാംഗം സമ്ബത്ത് നെഹ്‌റയുടെയും നിര്‍ദേശപ്രകാരമാണ് മുംബൈയിലെത്തിയതെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടനെ വധിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോകുകയായിരുന്നു.
സല്‍മാനെ കൊല്ലാന്‍ ശ്രമിച്ചതിന് 2018 ല്‍ സമ്ബത്ത് നെഹ്‌റ പൊലീസ് പിടിയിലായിരുന്നു. ഈ കൊലപാതക ആസൂത്രണത്തിലും സമ്ബത്ത് നെഹ്‌റയ്ക്ക് പങ്കുണ്ടെന്ന് ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു. നെഹ്‌റയെ ഹൈദരാബാദില്‍ നിന്നും പൊലീസ് പിടികൂടി. പ്രവീണ്‍ കൊലപാതവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് ഉത്തരാഖണ്ഡില്‍ നിന്നാണ് ഷാര്‍പ്പ് ഷൂട്ടറായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























