ഫോണിലുണ്ടായിരുന്ന എ ടി എം പിന്‍ നമ്ബര്‍ ഉപയോഗിച്ച് ജോലിക്കാരി തട്ടിയെടുത്തത് ലക്ഷങ്ങള്‍

എല്ലാവരും കൂടുതലായി ഉപയോഗിക്കുന്നത് എ ടി എമ്മുകളാണ്. ഇതുകൊണ്ട് തന്നെ പലര്‍ക്കും പല അബദ്ധങ്ങളും പറ്റുന്നുമുണ്ട്. ഒന്നലധികം കാര്‍ഡുകള്‍ ഉള്ളവര്‍ മിക്കവാറും തങ്ങളുടെ ഫോണിലാണ് പിന്‍ നമ്പറുകള്‍ സൂക്ഷിക്കാറ്. എന്നാല്‍ ഇത് വളരെ അധികം അപകടമാണെന്നാണ് ഇപ്പോള്‍ വരുന്ന സംഭവങ്ങളിലൂടെ മനസ്സിലാകുന്നത്. വീട്ടില്‍ ജോലിക്കുനില്‍ക്കുന്നവര്‍ക്ക് മിക്കാവാറും കുറെ കാര്യങ്ങള്‍ അറിയാമായിരിക്കും. എന്നാല്‍ അല്പം ക്രിമിനല്‍ സ്വഭാവമുള്ളവരാണെങ്കില്‍ കുറച്ച് കൂടെ വീക്ഷണം നടത്തിയിട്ടുണ്ടാവും ആ കുടുംബത്തെ കുറിച്ച്. ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് പശ്ചിമ ബംഗാളില്‍. വീട്ടുടമ മൊബൈല്‍ സൂക്ഷിച്ച പിന്‍ നമ്ബര്‍ ഉപയോഗിച്ച് വീട്ടുജോലിക്കാരിയും ബന്ധുക്കളും ബേങ്കില്‍ നിന്ന് പിന്‍വലിച്ചത് 35 ലക്ഷം രൂപയാണ്.
കൊല്‍ക്കത്ത അന്‍വര്‍ ഷാ റോഡില്‍ താമസിച്ചിരുന്ന സത്യനാരായണന്‍ അഗര്‍വാള്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ എ ടി എം കാര്‍ഡ് വീട്ടുജോലിക്കാരി മോഷ്ടിക്കുകയായിരുന്നു. മറ്റുപ്രതികളുടെ സഹായത്തോടെ വീട്ടുജോലിക്കാരി വിവിധ സമയങ്ങളില്‍ പണം പിന്‍വലിക്കുകയായിരുന്നു. എ ടി എം പിന്‍ നമ്ബര്‍ സത്യനാരായണന്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഇതാണ് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സംഭവത്തില്‍ വീട്ടുജോലിക്കാരി റിത റോയ്(45) മരുമകന്‍ രഞ്ജിത് മുല്ലിക്ക്(31) രഞ്ജിത്തിന്റെ സഹോദരീഭര്‍ത്താവ് സൗമിത്ര സര്‍ക്കാര്‍(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























