കോണ്‍ഗ്രസ് പുകയുന്നു....മണിപ്പൂരില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മണിപ്പൂരിലെ അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ടിക്കറ്റ് സ്വീകരിച്ചത്. എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും അടുത്തിടെ രാജിവച്ച മുന്‍മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ അനന്തരവന്‍ ഒക്രാം ഹെന്റി സിംഗ്, പനോനാം ബ്രോകന്‍, ഒയിനാം ലുഖിയോ സിംഗ്, നഗ്മതാംഗ് ഹോകിംപ്, ഗിന്‍സുവാന്‍ഹോ സു എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. മണിപ്പൂരിലെ ബിരെന്‍ സിംഗ് സര്‍ക്കാരിന് നിലവില്‍ ഭീഷണിയില്ലെന്ന് രാം മാധവ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയ മുന്‍ എംഎല്‍എമാര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ എത്തിയത്. ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും പങ്കെടുത്തു.
അതേസമയം ഓഗസ്റ്റ് പതിനൊന്നിന് ബിരെന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എട്ട് എംഎല്‍എമാരില്‍ ആറ് പേരാണ് രാജിവച്ചത്.
https://www.facebook.com/Malayalivartha


























