ഫെയ്‌സ്ബുക് വിവാദം: നിഷികാന്ത് ദുബെക്കെതിരെ തരൂരിന്റെ അവകാശ ലംഘന നോട്ടിസ് ; തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും നോട്ടിസ് നല്‍കി

ബിജെപി ലോക്‌സഭാംഗവും പാര്‍ലമെന്റിന്റെ ഐടി സ്ഥിരം സമിതി അംഗവുമായ നിഷികാന്ത് ദുബെക്കെതിരെ, ഫെയ്‌സ്ബുക് ബിജെപി അനുകൂല നിലപാടെടുക്കുന്നുവെന്ന വിവാദവുമായി ബന്ധപ്പെട്ട് സമിതി അധ്യക്ഷന്‍ ശശി തരൂര്‍ അവകാശ ലംഘന നോട്ടിസ് നല്‍കി.
സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു നല്‍കിയ കത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്കും പാര്‍ലമെന്ററി സമിതിക്കും പാര്‍ലമെന്റിനും അപമാനകരമായ പരാമര്‍ശങ്ങള്‍ ദുബെ നടത്തിയതായി തരൂര്‍ പറഞ്ഞു.
ഇതിനു പിന്നാലെ, തരൂരിനും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും അവകാശലംഘന നോട്ടിസ് നല്‍കി. സമിതി അംഗമായ തൃണമൂല്‍ അംഗം മഹുവ മൊയ്ത്രയും നിഷികാന്തിനെ വിമര്‍ശിച്ചു.
പാര്‍ലമെന്റിനെ അപമാനിച്ചതടക്കമുള്ള നടപടികള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ കടുത്ത ശിക്ഷയുണ്ടാകണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ദുബെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























