കേന്ദ്രജോലിക്കായും ഇനി പൊതു യോഗ്യതാ പരീക്ഷ, പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കും

ഇനി കേന്ദ്ര സര്‍ക്കാര്‍ ജോലിക്കു മുന്നോടിയായും പൊതു യോഗ്യതാ പരീക്ഷ നടത്തുവാനും പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍.ആര്‍.എ) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭാ തീരുമാനം.
പൊതുയോഗ്യതാ പരീക്ഷ (സി.ഇ.ടി) നടത്തുന്നത് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (നോണ്‍-ടെക്നിക്കല്‍) തസ്തികകളിലേക്കുള്ള നിയമനത്തിനായാണ്. ഒരേ അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കു നിശ്ചിത തസ്തികയിലേക്കു നിയമനത്തിനുള്ള അന്തിമ പരീക്ഷയെഴുതാം.
മൂന്നു പ്രാഥമിക പരീക്ഷകളാണ് പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ തലങ്ങളില്‍ നടത്തുന്നത്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സര്‍വീസ് പഴ്സണല്‍ എന്നിവര്‍ നിയമനങ്ങള്‍ക്കായി നടത്തുന്ന പരീക്ഷയെഴുതാം. സി.ഇ.ടി. യോഗ്യതയ്ക്കു ഫലപ്രഖ്യാപനത്തീയതി മുതല്‍ മൂന്നു വര്‍ഷം സാധുതയുണ്ടാകും.
സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃതമുള്ള ആനുകൂല്യം ലഭിക്കും. പ്രായപരിധി കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും സി.ഇ.ടി. എഴുതാം. ഓരോ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് പൊതു പാഠ്യക്രമമായിരിക്കും ഉണ്ടാവുക. ഉദ്യോഗാര്‍ഥികള്‍ക്കു രജിസ്റ്റര്‍ ചെയ്യാനുള്ള പൊതു വെബ്സൈറ്റ് വൈകാതെ നിലവില്‍വരും. ഇതിലൂടെ പേര് രജിസ്്റ്റര്‍ ചെയ്തശേഷം പരീക്ഷാ സെന്ററുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.
https://www.facebook.com/Malayalivartha


























