നിനച്ചിരിക്കാതെയെത്തിയ ദുരന്തം; മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത വാഹനങ്ങൾക്ക് മുകളിലൂടെ മതിൽ ഇടിഞ്ഞു വീണു; കേസെടുത്ത് പോലീസ്

ഡൽഹിയിലെ സാകേതിൽ കനത്ത മഴ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങൾ തകർന്നു തരിപ്പണമായി. അപകടത്തിൽ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാകേത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. അപകടത്തിൽ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
ഡൽഹിയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വലിയ നാശനഷ്ടവും രാജ്യതലസ്ഥാനത്തുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 23 വരെ ഡൽഹിയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























