കോളജില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ കണ്ടെത്തിയത് വിദ്യാർത്ഥിനിയുടെ മൃതദേഹം... തലയ്ക്കും കഴുത്തിനും പരിക്ക്! പിടിവലി നടന്നതിന്റെ ലക്ഷണം... 25കാരിയുടെ മരണത്തിൽ ഡോക്ടര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നിന്നുളള മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 25കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായുളള കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പഠിക്കുന്ന കോളജില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.ലക്‌നൗവില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ ജലൗന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
ആഗ്രയിലെ കോളജില്‍ മെഡിസിനില്‍ പിജി ചെയ്യുകയായിരുന്നു 25കാരി. ചൊവ്വാഴ്ച രാത്രി മുതല്‍ 25കാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ജലൗന്‍ നഗരത്തില്‍ നിന്നുളള ഡോക്ടര്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. 25കാരിയെ ഭീഷണിപ്പെടുത്തുക പോലും ചെയ്തിരുന്നതായും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിനായി അയച്ചു.
തലയ്ക്കും കഴുത്തിനും പരിക്കേറ്റ നിലയിലായിരുന്നു 25കാരി. പിടിവലി നടന്നതിന്റെ ലക്ഷണം ഉണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുളള ശ്രമത്തിലാണെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha





















