കൊവാക്സ് ഗ്ലോബൽ വാക്സിന്‍സ് ഫെസിലിറ്റി : സമഗ്ര പദ്ധതി തയ്യാറാക്കി ലോകാരോഗ്യ സംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്..വാക്സിൻ അവികസിത-വികസിത രാജ്യങ്ങളിലും എത്തിക്കുവാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ലോകാരോഗ്യ സംഘടന. വാക്സിന്റെ ദേശീയതയെ ചൊല്ലിയുണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ആഗോള കരാര്‍ നിര്‍മ്മിക്കുന്നതിന് ലോകാരോഗ്യ സംഘടന തയ്യാറെടുക്കുന്നത്.
കൊവാക്സ് ഗ്ലോബൽ വാക്സിന്‍സ് ഫെസിലിറ്റി എന്നാണ് ലോകാരോഗ്യ സംഘടന ഈ പ്രോഗ്രാമിന് പേരിട്ടിരിക്കുന്നത്. സമ്പന്ന രാജ്യങ്ങളുടെ സഹായത്തോടെ കൊവിഡ് വാക്സിൻ നിര്‍മ്മിക്കുവാന്‍ ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് കൂടി വാക്സിൻ ലഭ്യമാകക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നത്.
2021 അവസാനത്തോടെ അംഗീകരിക്കപ്പെട്ട ഫലപ്രദമായ ഒരു കൊവിഡ് വാക്സിന്റെ ഇരുനൂറ് കോടി ഡോസുകള്‍ ലോകമെമ്പാടും എത്തിക്കുക എന്നതാണ് പദ്ധതി. സമ്പന്ന രാജ്യങ്ങള്‍ക്ക് ഈ പദ്ധതിയിൽ ഭാഗവാക്കാകുവാന്‍ ഉള്ള സമയ പരിധി ഓഗസ്റ്റ് 31 വരെയാണുള്ളത്.
ദരിദ്ര രാജ്യങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ രണ്ട് ബില്യൺ ഡോസ് കൊവിഡ് വാക്‌സിനാണ് ലോകാരോഗ്യസംഘടന വാങ്ങുക.
7.8 ബില്യൺ ജനങ്ങളുള്ള ഒരു ലോകത്ത് ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകുകയെന്നത് വിഷമകരമാണ്. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, യൂറോപ്പ്യൻ യൂണിയൻ എന്നിവർ 1.3 ബില്യൺ ഡോസ് കൊവിഡ് വാക്‌സിൻ സ്വന്തമാക്കിയതായി അനലിറ്റിക്‌സ് കമ്പനിയായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തിൽ 2022ൻ്റെ തുടക്കത്തിൽ പോലും ഒരു ബില്ല്യൺ ഡോസിലധികം വിതരണം ചെയ്യാൻ കഴിയില്ലെന്നും എയർഫിനിറ്റി പ്രവചിക്കുന്നു. സമ്പന്ന രാജ്യങ്ങളുടെ ഇടപെടലുകളാണ് ഇതിന് വഴിവെക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















