ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരണം ചരിത്ര തീരുമാനം; ഇത് യുവജനങ്ങള്‍ക്കുള്ള അവകാശം ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമിത് ഷാ.

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരണം ചരിത്ര തീരുമാനം....... പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമിത് ഷാ...ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുകയാണ് . ഏജന്‍സി രൂപീകരിക്കാനുള്ള ശുപാര്‍ശയെ പിന്തുണച്ച പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖാന്തരം ഒരു പൊതുയോഗ്യത പരീക്ഷ നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനം എളുപ്പമാക്കുമെന്നും അദ്ദേഹം അറിയിച്ചു . എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ പരീക്ഷാഅവസരങ്ങള്‍ ലഭിക്കും. വിവിധഭാഷകളില്‍ പരീക്ഷ നടത്തും, ഇതില്‍ ലഭിക്കുന്ന സ്‌കോറിന് മൂന്ന് വര്‍ഷത്തെ നിയമസാധുത ഉണ്ടാവും. ഒരു പരീക്ഷ ആയതിനാല്‍ സാമ്പത്തിക ബാധ്യതകളും ഉണ്ടാവില്ല. ഇത് ഉദ്യോഗാര്‍ഥികള്‍ക്കും ഗുണം ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ തേടുന്ന രാജ്യത്തെ യുവജനങ്ങള്‍ക്കുള്ള അവകാശമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നത് എന്നും ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തു .
ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇത്തരമൊരു സുപ്രധാന തീരുമാനം എടുത്തത്.
അതേ സമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയുണ്ടായി . ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു . കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















