ഡൽഹിയിലെ 29.1 ശതമാനം ആള്‍ക്കാരിലും കോവിഡിനെതിരായ ആന്റിബോഡികളുണ്ടെന്ന് സർവ്വേ റിപ്പോർട്ട്

ഡൽഹിയിൽ 29.1 ശതമാനം ആള്‍ക്കാരിലും കോവിഡ് 19 നെതിരായ ആന്റിബോഡികൾ ഉളളതായി ഡൽഹി സർക്കാർ. ഓഗസ്റ്റ് ആദ്യവാരത്തിൽ നടത്തിയ രണ്ടാം സീറോ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ 32.2 ശതമാനം പേർ സ്ത്രീകളാണ്.
സർവേക്കായി വിവിധ പ്രായത്തിലുളള 15,000 പേരിൽ നിന്നുളള സാമ്പിളുകളാണ് ശേഖരിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയായിരുന്നു സർവേ. തലസ്ഥാനത്തെ 11 ജില്ലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. സൗത്ത്ഈസ്റ്റ് ജില്ലയിലാണ് ഏററവും കൂടുതൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്നും സർവേയിൽ കണ്ടെത്തി.
ജൂൺ 27 മുതൽ ജൂലായ് പത്തുവരെയായിരുന്നു ആദ്യ സർവേ. അന്ന് 24 ശതമാനം പേരിൽ ആന്റിബോഡികളുളളതായി കണ്ടെത്തിയിരുന്നു. രണ്ടുകോടിയാണ് ഡൽഹിയിലെ ജനസംഖ്യ. അടുത്ത രണ്ടു ഘട്ടങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















