മരിച്ച പിതാവിന്റെ എ ടി എമ്മിൽ നിന്നും നിരവധി തവണയായി പിൻവലിച്ചിരിക്കുന്നത് 35 ലക്ഷം രൂപ; അന്വേഷിച്ച് പോയ മകൻ കണ്ടെത്തിയത് നടുക്കുന്ന വിവരം; കള്ളനെ കണ്ടപ്പോൾ അതിനെക്കാൾ അമ്പരപ്പ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം മോഷ്ടക്കളെ കയ്യോടെ പൊക്കി; കൂടെ നിന്ന് ചെയ്തത്

വീട്ടുടമ മരിച്ചപ്പോൾ എ.ടി.എം. കാർഡ് മോഷ്ടിച്ച് വീട്ടുജോലിക്കാരിയും ബന്ധുക്കളും ബാങ്കിൽനിന്ന് പിൻവലിച്ചത് 35 ലക്ഷം രൂപയോളമാണ് . കൊൽക്കത്ത അൻവർ ഷാ റോഡിൽ താമസിച്ചിരുന്ന സത്യനാരായണൻ അഗർവാളിന്റെ എ.ടി.എം. കാർഡാണ് മോഷ്ട്ടിച്ചത്. അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു കാർഡ് മോഷ്ടിച്ചത്. സംഭവത്തിൽ വീട്ടുജോലിക്കാരി റിത റോയ്(45) മരുമകൻ രഞ്ജിത് മുല്ലിക്ക്(31) രഞ്ജിത്തിന്റെ സഹോദരീഭർത്താവ് സൗമിത്ര സർക്കാർ(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . ഇവരെ അറസ്റ്റ് ചെയ്തപ്പോൾ കാര്യങ്ങൾ മണിമണിയായി പുറത്ത്.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ചയായിരുന്നു സത്യനാരായണൻ മരിച്ചത്.എന്നാൽ ഇതിനിടയിൽ ഇദ്ദേഹത്തിന്റെ എ.ടി.എം. കാർഡ് റിത റോയ് മോഷ്ടിച്ചു . മോഷ്ട്ടിച്ച് കാർഡിലൂടെ ഇവർ മറ്റുപ്രതികളുടെ സഹായത്തോടെ വിവിധ സമയങ്ങളിൽ പണം പിൻവലിക്കുകയായിരുന്നു. എ.ടി.എം. പിൻ നമ്പർ സത്യനാരായണൻ മൊബൈൽ ഫോണിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു . ഇതാണ് പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത്. മാർച്ച് 30 മുതൽ മെയ് 30 വരെയുള്ള കാലയളവിലാണ് ലക്ഷങ്ങൾ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത്. എന്നാൽ സത്യനാരായണന്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ ഫോൺ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്തുവെച്ചിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മകൻ മറ്റൊരു ഫ്ളാറ്റിലുമായിരുന്നു താമസം. അതുകൊണ്ട് തന്നെ വിവരം ആരുമറിഞ്ഞില്ല . ജൂൺ ഒന്നാം തീയതി മകൻ ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങൾ പിൻവലിച്ചതായി കണ്ടെത്തിയത്. പിന്നെ ഒട്ടും വൈകിയില്ല പോലീസിൽ പരാതി നൽകുകയും ചെയ്തു .
നഗരത്തിലെ വിവിധ എ.ടി.എമ്മുകളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസ് സംഘം അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. മാസ്ക്കും തൊപ്പിയും ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് പണം പിൻവലിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. എന്നാൽ ഇവരെ തിരിച്ചറിയാൻ ദിവസങ്ങൾ വേണ്ടിവരികയും ചെയ്‌തു . പ്രദേശവാസികളായ നിരവധിപേരെ ചോദ്യംചെയ്താണ് ഇരുവരെയും തിരിച്ചറിഞ്ഞത്. റിത റോയ് ആണ് എ.ടി.എം. കാർഡും പിൻ നമ്പറും നൽകിയതെന്ന് ഇരുവരും പോലീസിനോട് സമ്മതിക്കുകയുണ്ടായി . തുടർന്ന് റിത റോയിയെയും പോലീസ് പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് 27 ലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് അറിയിക്കുകയുണ്ടായി. അങ്ങനെ ലക്ഷങ്ങൾ തട്ടിയെടുത്ത വർ പോലീസ് പിടിയിലാകുകയും ചെയ്തു .
https://www.facebook.com/Malayalivartha























