2000ൽപ്പരം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈൻഡ് ആംസ് ബ്രിഗേഡിനെ വിന്യസിച്ച് ചൈന; ടിബറ്റിൽനിന്ന് രണ്ടാഴ്ച മുൻപേ ലിപുലേഖ് മുക്കവലയിലേക്ക് ചൈന സേനയെ നീക്കി

കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ, സമുദ്രതീര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്ത് നാവിക സേന കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിനു തുടക്കമായിരുന്നു . ചൈന നിരന്തരം സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന സാഹചര്യം കൂടെ നിലനിൽക്കുന്നതിന് ഇടയിലാണ് ഈ ചർച്ച .എന്നാൽ വീണ്ടും ചൈന അതിർത്തിയിൽ ലിപുലേഖിനു സമീപം ചൈന സൈനിക വിന്യാസം വർധിപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ് . ഇന്ത്യ, നേപ്പാൾ, രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി താഴ്‌വരയിലെ ലിപുലേഖ്. കാലാപാനി ഉൾപ്പെടുന്ന ഈ പ്രദേശം നേപ്പാൾ അടുത്തിടെ അവരുടെ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചതിനെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം മോശമായിരുന്നു. 2000ൽപ്പരം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈൻഡ് ആംസ് ബ്രിഗേഡിനെയാണ് ചൈന വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ടിബറ്റിൽനിന്ന് രണ്ടാഴ്ച മുൻപായിരുന്നു ലിപുലേഖ് മുക്കവലയിലേക്ക് ചൈന സേനയെ നീക്കിയത്.
അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ അകലെ ചൈനീസ് സേന തമ്പടിച്ചത് ഇന്ത്യ അന്നുതന്നെ അറിയുകയും ചെയ്തു .ജൂലൈയിലും 1000ൽപരം സേനാംഗങ്ങളെ ചൈന ഇവിടെ വിന്യസിക്കുകയും ചെയ്‌തു . അവിടെ ഒരു സ്ഥിര പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. യഥാർഥ നിയന്ത്രണരേഖയിലെ തൽസ്ഥിതി ചൈന സ്ഥിരമായി മാറ്റുകയാണ്. നിലവിൽ പടിഞ്ഞാറ് ലഡാക്കിലും മധ്യത്തിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അതിർത്തിയിലും കിഴക്ക് സിക്കിം ആണ് . അരുണാചൽ പ്രദേശ് അതിർത്തിയിലും സായുധസേനയെ ചൈന വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ പുതിയ നീക്കത്തോടെ അതിർത്തിയിലെ സംഘർഷം തുടരാനാണ് സാധ്യത. .സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖിലേക്ക് ഇന്ത്യ റോഡ് നിർമിച്ചതാണ് നേപ്പാളിനെ ദേഷ്യം പിടിപ്പിച്ചത്. ഈ റോഡ് വന്നതോടുകൂടി കൈലാസ് മാനസരോവർ തീർഥാടനത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും എന്ന പ്രതീക്ഷയായിരുന്നു ഇന്ത്യയ്‌ക്ക് .
https://www.facebook.com/Malayalivartha























