മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ഇനി അഭിനയത്തിലേക്ക്

അഭിനയം മന്ത്രിമാര്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യു.പി.എ സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ഇപ്പോള്‍. മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചാണ് ഖുര്‍ഷിദിന്റെ അഭിനയത്തിലേക്കുള്ള കടന്ന് വരവ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2003ല്‍ സൂപ്പര്‍ഹിറ്റായ കല്‍ ഹോ ന ഹോ എന്ന സിനിമയില്‍ സോനു നിഗം പാടിയ പാട്ടിന്റെ മ്യൂസിക് വീഡിയോ റീമേക്കിലൂടെയാണ് സല്‍മാന്‍ ഖുര്‍ഷിദ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ത്രികോണ പ്രണയ കഥ പറഞ്ഞ സിനിമയില്‍ ഷാരൂഖ് ഖാന്‍, സെയ്ഫ് അലിഖാന്‍, പ്രീതി സിന്റ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
സെയ്ഫിന്റെ വേഷം ഖുര്‍ഷിദ് അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മൈക്കേല്‍ സ്‌റ്റെയ്‌നര്‍ ഷാരൂഖ് ഖാന്റെ വേഷത്തിലെത്തി. സ്‌റ്റെയ്‌റുടെ ഭാര്യ എലീസാണ് പ്രീതി സിന്റയുടെ വേഷത്തിലെത്തിയത്. ഭൂതകാലത്തെയോ ഭാവിയെയോ കുറിച്ച് ആലോചിക്കാതെ ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന തലമുറയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഡിയോയുടെ പ്രഥമ പ്രദര്‍ശനം ഡല്‍ഹിയിലെ വീട്ടില്‍ നടന്നു.
ഷര്‍മിള ടാഗോര്‍, സെയ്ഫ് അലി ഖാന്‍, ജാവേദ് അഖ്തര്‍, സംവിധായകന്‍ സുമിത് ഒസ്മന്ദ് ഷാ തുടങ്ങിയവര്‍ ചടങ്ങിനെത്തി. വീഡിയോയില്‍ അഭിനയിച്ചത് മൂന്നര മിനിട്ടായിരുന്നെങ്കിലും കഠിനമായ ജോലി ആയിരുന്നു അതെന്ന് സ്‌റ്റെയ്‌നര്‍ പറഞ്ഞു. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ അഭിനയിച്ച പരിചയം മാത്രം കൈമുതലാക്കിയാണ് ഇപ്പോള്‍ അഭിനയിച്ചത്. ഹിന്ദി പാട്ടിനൊപ്പിച്ച് ചുണ്ടനക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























