സാധാരണക്കാരനായി മോഡി സാധാരണക്കാര്‍ക്കൊപ്പം... നരേന്ദ്ര മോഡി ആദ്യമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തു. ധൗല കുവാന്‍ മുതല്‍ ദ്വാര്‍ക വരെയാണ് അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്തത്. ദ്വാരകയിലെ പുതിയ ദേശീയ ഇന്റലിജന്‍സ് അക്കാദമിയുടെ ഉദ്ഘാടനത്തിന് പോവുകയായിരുന്നു മോദി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മെട്രോ യാത്ര ആസ്വദിച്ച മോഡി ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററില്‍ പോസ്റ്റിട്ടു. യാത്ര വളരെ ആസ്വദിച്ചു. ഡല്‍ഹി മെട്രോയ്ക്ക് നന്ദി. ശ്രീധരന്‍ജിയ്ക്കും നന്ദി . ഡല്‍ഹി മെട്രോ അനുഭവിക്കണമെന്ന് ശ്രീധരന്‍ജി എല്ലായ്‌പ്പോഴും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ദ്വാരകയിലേക്ക് പോകവെയാണ് എനിക്കതിനുള്ള അവസരം ലഭിച്ചത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സുരക്ഷാ നടപടികളെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാനാണ് മോഡി മെട്രോയില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























