ബംഗളൂരുവില്‍ അഞ്ചു എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടില്‍പ്പെട്ട് ബംഗളൂരുവില്‍ അഞ്ചു എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. 80 അടി ആഴമുള്ള വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെട്ടത്.
നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ക്വാറി സന്ദര്‍ശിച്ച എട്ട് കോളേജ് വിദ്യാര്‍ത്ഥികളില്‍ അഞ്ചുപേര്‍ നീന്താനായി വെള്ളത്തിലിറങ്ങി. കാല്‍ തെറ്റി വെള്ളക്കെട്ടില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഓരോരുത്തരായി മുങ്ങിപ്പോയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 21 പേരാണ് ഇവിടെ മുങ്ങി മരിച്ചത്.
സന്ദര്‍ശകര്‍ക്കായി പ്രദേശത്തെക്കുറിച്ചുള്ള അപായസൂചനകള്‍ പ്രദര്‍ശിപ്പിട്ടുണ്ട്. പ്രദേശത്ത് പ്രവേശനം നിരോധിച്ചതായി പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പൊതുജനങ്ങള്‍ ഇതനുസരിക്കാറില്ലെന്ന് പൊലീസ് വ്യക്തമാക്കി. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീന്താനായി വരാറുണ്ടെന്ന് പരിസരപ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























