മഹാരാഷ്ട്രയിലെ റഡ്ഗഢില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു... 45 ഫ്ളാറ്റുകളുള്ള അഞ്ചുനില കെട്ടിടമാണ് തകര്‍ന്നു വീണത്, കെട്ടിടത്തിനടിയില്‍ 70ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം
മഹാരാഷ്ട്രയിലെ റഡ്ഗഢില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. 45 ഫ്ളാറ്റുകളുള്ള അഞ്ചുനില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനടിയില്‍ 70ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം.
തകര്‍ച്ചയില്‍ 15 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. റയ്ഗഢ് ജില്ലയിലെ കാജല്‍പുരയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കെട്ടിടം നിലം പൊത്തിയത്. നിരവധിപേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദുരന്ത നിവാരണ സേനയുടെ നിഗമനം.
"https://www.facebook.com/Malayalivartha