അമ്മാവനെ വധിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തിതാരം അറസ്റ്റില്‍
മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തിതാരം അറസ്റ്റില്‍. 1993-ല്‍ തന്റെ അമ്മാവനെ വധിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഗുസ്തിതാരം കുനാല്‍, സുഹൃത്ത് നവീന്‍ എന്നിവര്‍ അറസ്റ്റിലായത്.
19-കാരനായ കുനാല്‍ 2017-ലെ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്.
ബൈക്കിലെത്തിയ രണ്ടു പേര് പവന്, സുഹൃത്തുക്കളായ കുനാല്‍, ലക്ഷ്മണ് എന്നിവരെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. വയറ്റില്‍ വെടിയേറ്റ ഇവരുടെ പൂര്‍വ്വചരിത്രം പരിശോധിച്ച പോലീസ്, പവന്റെ പേരില്‍ മൂന്നു കൊലക്കേസുകളും ഒരു വധശ്രമക്കേസുമുണ്ടെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുനാല്‍ കസ്റ്റഡിയിലായത്.
അമ്മാവന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നവീനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കുനാല്‍ പറയുന്നു. 1990-ല്‍ പവനും കുനാലിന്റെ അമ്മാവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ 1993-ല്‍ അമ്മാവനെ കൊലപ്പെടുത്തിയെന്നുമാണ് കുനാല്‍ നല്കുന്ന മൊഴി.
https://www.facebook.com/Malayalivartha