വീട്ടിൽ ആരും ഇല്ലാത്ത തക്കം കാമുകനെ വിളിച്ച് വരുത്തി... സഹോദരി വന്നപ്പോൾ കണ്ടത് പതിനാറുകാരിയായ സഹോദരിയും കാമുകനും ഒന്നിച്ചിരിക്കുന്നത്! കാമുകന്റെ രഹസ്യ സന്ദർശനം ആരുമറിയാതിരിക്കാൻ ചെയ്തത് ഞെട്ടിക്കുന്നത്! തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് കഷ്ണങ്ങളായി വെട്ടിക്കൊലപ്പെടുത്തിയ ക്രൂരത! നടുക്കം വിട്ടുമാറാതെ നാട്ടുകാർ!
വീട്ടിൽ മാതാപിതാക്കളില്ലാത്ത നേരത്ത് മുറിയിൽ സഹോദരിയെയും കാമുകനെയും കാണാനിടയായ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. പതിനാറുകരിയായ സഹോദരിയും കാമുകനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
റായ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് പതിനാറുകാരിയുടെ കാമുകൻ വീട്ടിലെത്തുകയായിരുന്നു.
ഇവർ ഒന്നിച്ചിരിക്കുന്നത് കണ്ട സഹോദരി ബഹളം വച്ചതിനെതുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് താൻ സഹോദരിയെ കൊന്നത് എന്നായിരുന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ ഫോണിൽ അന്നേ ദിവസത്തെ കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പറുകൾ ശേഖരിച്ചു.
ഇതിൽ ഏറ്റവും കൂടുതൽ വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനെ കുടുക്കിയത്. ആദ്യം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha