മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 12 ആയി.... കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന നാലുവയസുകാരനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 12 ആയി. മഹദ് ടൗണില്‍ താരീഖ് ഗാര്‍ഡന്‍ എന്ന അഞ്ചുനിലക്കെട്ടിടമാണു തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 60ലേറെ പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. എന്‍.ഡി.ആര്‍.എഫിന്റെ (ദേശീയ ദുരന്ത പ്രതികരണ സേന) മൂന്ന് സംഘങ്ങളും അഗ്നിശമന സേനയുടെ 12 സംഘങ്ങളും സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന നാലുവയസുകാരനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
അമ്മയുടെ മൃതദേഹത്തിനു സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെടുത്തത്. കുട്ടിയുടെ രണ്ടു സഹോദരിമാര്‍ അപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരന്തം. 45 ഫ്ളാറ്റുകള്‍ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ പഴക്കം ഏഴു വര്‍ഷം മാത്രമായിരുന്നു. കെട്ടിടത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
https://www.facebook.com/Malayalivartha



























