ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.നവി മുംബൈയിലെ ടലോജ സെക്ടർ 11ലാണ് നാൽപ്പത്തഞ്ചുകാരിയായ രേഖാ ശർമയെ ഇരുപത്തെട്ടുകാരൻ കഴുത്തറുത്ത് കൊന്നത്

ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.ഭാര്യയോട് അമ്മയെ കാണാൻ പോകരുതെന്ന് യുവാവ് പറഞ്ഞിരുന്നത്രെ. എന്നാൽ ഭാര്യ അത് അനുസരിക്കാതിരുന്നതിൽ പ്രകോപിതനായാണ് യുവാവ് ഈ കടും കൈ ചെയ്തതെന്നാണ് റിപ്പോർട്ട്
നവി മുംബൈയിലെ ടലോജ സെക്ടർ 11ലാണ് നാൽപ്പത്തഞ്ചുകാരിയായ രേഖാ ശർമയെ ഇരുപത്തെട്ടുകാരൻ കഴുത്തറുത്ത് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രഫുൽ സിയാലി എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. രേഖയുടെ വീട്ടിൽ വെച്ചാണ് സംഭവം
രണ്ട് വർഷം മുന്നേയായിരുന്നു ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായ പ്രഫുൽ സിയാലി രേഖാ ശർമയുടെ ഇളയമകളെ വിവാഹം കഴിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പരിശോധനയിൽ തിങ്കളാഴ്ച രാവിലെ റെയിൻകോട്ട് ധരിച്ചയൊരാൾ രേഖയുടെ വീട്ടിലേക്കെത്തിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. രേഖയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു ഇത്. പോലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയും ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിൽ റെയിൻകോട്ട് ധരിച്ചത് സിയാലി തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. പ്രതിയെ വ്യക്തമായതോടെ ചൊവ്വാഴ്ചയാണ് സിയാലിയെ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ ശ്രമിക്കുകയാണ്.' പോലീസ് ഇൻസ്പെക്ടർ കാശിനാഥ് ചവാൻ പറഞ്ഞു.
ഭാര്യ അമ്മയുടെ വീട്ടിലേക്ക് പതിവായി പോകുന്നതിൽ പ്രതി അസ്വസ്ഥനായിരുന്നെന്ന് ഇൻസ്പെക്ടർ രാജു അഡാഗ്ലെ പറഞ്ഞു. ഭാര്യയോട് പതിവായുള്ള സന്ദർശനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഭാര്യയുടെ അമ്മയെ കൊലപ്പെടുത്താൻ പ്രതി പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha



























