ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് മരണം... അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. ലക്നൗ- ഹര്‍ദോയി റോഡിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചതെന്നും എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും കമ്മീഷണര്‍ നവീന്‍ അറോറ പറഞ്ഞു.അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.
അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു. ഹര്‍ദോയില്‍ നിന്ന് ലക്നൗവിലേക്ക് വരുകയായിരുന്ന ബസും ലക്നൗവില്‍ നിന്ന് ഹര്‍ദോയിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് ഇന്ന് രാവിലെ കൂട്ടിയിടച്ച് അപകടമുണ്ടായത്. ബസുകള്‍ അമിത വേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. യു പി സംസ്ഥാന റോഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
"
https://www.facebook.com/Malayalivartha



























