Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പ്രചാരം കുറഞ്ഞു, '2000' ആർക്കും വേണ്ട...!; നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്

26 AUGUST 2020 01:01 PM IST
മലയാളി വാര്‍ത്ത

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ 2016 ൽ 'നോട്ട് നിരോധനം' പ്രഖ്യാപിച്ചതിനു പിന്നാലെ കൊട്ടിഘോഷിച്ചിറക്കിയ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്നാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ട് '2000' രൂപയുടെ നോട്ടിനെ പ്രതിപാതിച്ചിരിക്കുന്നത്.

ആർബിഐ 2000 രൂപ നോട്ടിന്റെ പ്രചാരണം നിർത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാര്‍ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് 2000 ത്തിന്റെ കറൻസി പുറത്തിറക്കിയത്.

എന്നാൽ 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 'ആർബിഐയുമായി കൂടിയാലോചിച്ചു കേന്ദ്ര സർക്കാരാണ് ഏതൊക്കെ മൂല്യത്തിലുള്ള നോട്ടുകൾ അച്ചടിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ട് അച്ചടിക്കാനുള്ള കരാർ നൽകിയിട്ടില്ലെന്നുമാണ്, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറയുന്നത്.

എന്നാൽ 2019–2020 സാമ്പത്തിക വർഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല. ഇതിനിടെ 500, 200 രൂപ നോട്ടുകളുടെ പ്രചാരവും വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തേക്കാളും 23.3 ശതമാനത്തിന്റെ കുറവുണ്ടായി. കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതും ചെലവ് കുറഞ്ഞതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം 200 രൂപ നോട്ടിന്റെ പ്രചാരണവും കുറഞ്ഞു വരികയാണ്. 2016–17 വർഷത്തിൽ 50 ശതമാനവും 2019–20 വർഷത്തിൽ 22 ശതമാനവുമാണ് പ്രചാരം കുറഞ്ഞത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ആർബിഐയുടെ 2019–20 കാലയളവിലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇതിനിടെ ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ആളുകൾ കൂടുതൽ ആവശ്യപ്പെടുന്ന നോട്ടുകൾ കണ്ടെത്തി മുൻഗണന അനുസരിച്ച് പ്രിന്റിങ് ക്രമീകരിക്കാനാണ് തീരുമാനം.

ഒരുതരത്തിൽ കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു നോട്ടു നിരോധനത്തിന്റെ പ്രഖ്യാപനം. ഭീകര വാദികൾക്കുള്ള സാമ്പത്തിക സ്രോതസ്സ് അടയ്ക്കാനാണെന്നുകൂടി മോദി വിശദീകരിച്ചു. എന്നാൽ ഇന്ത്യൻ ചരിത്രം കണ്ടതിൽവച്ച് ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു നോട്ട് നിരോധനം എന്നാണ് കാലം തെളിയിച്ചത്.

‘തുഗ്ലക്കിന്റെ പരിഷ്‌കാരം’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ഈ നീക്കം രാജ്യത്തിനേൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യ ഇന്നും കരകയറിയിട്ടില്ല. പെട്ടെന്നുണ്ടായ പ്രഖ്യാപനംമൂലം ഇന്ത്യയിലെ സപ്ലൈ ചെയ്‌നുകളും വ്യാപാര മേഖലയും സ്തംഭനാവസ്ഥയിലായി. ഡീമോണിറ്റൈസേഷൻ (നോട്ട് നിരോധനം) നടപ്പാക്കാൻ കാട്ടിയ ആർജവം ‘റീമോണിറ്റൈസേഷനിൽ’ സർക്കാർ കാണിച്ചില്ല.

നോട്ട് നിരോധനം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷമാണ് റിസർവ് ബാങ്ക് റീമോണിറ്റൈസേഷൻ നടപടികളിലേക്ക് കടന്നത്. അതിന് ശേഷമാണ് പൊതുജനങ്ങളുടെ കൈയ്യിൽ പണം വന്ന് തുടങ്ങുന്നതും ക്യാഷ് ഫ്‌ളോ സാധാരണഗതിയിലേക്കാകുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends