ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം ശക്തമാകുന്നു .. ഉത്തര്‍പ്രദേശിലെ സ്ത്രീ സുരക്ഷയുടെ കാര്യം അതീവ ഗുരുതരാവസ്ഥയിലാണെന്നും സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നും പ്രിയങ്ക ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടേലിന് അയച്ച കത്തില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഫോം ഫില്‍ ചെയ്യാന്‍ വേണ്ടി പോകുന്നതിനിടെയാണ് 17 കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ ദിവസേന നടക്കുകയാണ്. ഇതിന്റെ ഗൗരവം നിങ്ങള്‍ മനസിലാക്കുമെന്നും ഇടപെടുമെന്നുമാണ് കരുതുന്നതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























