നിത്യാനന്ദയുടെ വലിയ ആരാധിക! ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു... ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു; കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് നടി മീര മിഥുന്‍

പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് നടി മീര മിഥുന്‍. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും നടി ട്വിറ്ററിലൂടെ കുറിച്ചു.
പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വറോഡിലെത്തി ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയുമുണ്ടെന്നുമാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. 'കൈലാസ' എന്നാണ് 'സ്വന്തം രാജ്യത്തെ' നിത്യാനന്ദ വിളിക്കുന്നത്.
'എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിനെതിരാണ്.
പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹം തോന്നുന്നു. സ്നേഹം മാത്രം നിത്യാനന്ദ ജീ.'-മീര കുറിച്ചു.
ആള്‍ ദൈവമെന്ന് അറിയപ്പെടുന്ന നിത്യാനന്ദയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്ബും നടി സമൂഹമാധ്യമങ്ങളിലൂടെ നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























