സാറയുടെ അഭിനയം: വാര്‍ത്ത നിഷേധിച്ച് സച്ചിന്‍

തന്റെ മകള്‍ സാറ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സാറ തന്റെ പഠനം ആസ്വദിക്കുകയാണെന്നും സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിക്കുന്നതായും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സച്ചിന്‍ ആരാധകരെ അറിയിച്ചത്.
സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് മുമ്പ് പുറത്തുവന്നത്. ഷാഹിത് കപൂറിന്റെ നായികയായാവും സാറ വെള്ളത്തിരയിലെത്തുക എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























