ഇന്റര്‍നെറ്റില്ലെങ്കിലും മൊബൈലില്‍ ചാനല്‍ കാണാം; പരിഷ്‌കാരവുമായി ദൂരദര്‍ശന്‍

സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്ന ദൂരദര്‍ശന്‍ മൊബൈലില്‍ സൗജന്യമായി ചാനല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇന്റര്‍നെറ്റും വൈഫൈയും ഇല്ലാതെ തന്നെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സ്വകാര്യ ചാനലുകളുമായുള്ള മത്സരത്തിനിടെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. ദൂരദര്‍ശന്റെ ഇരുപത് ടെലിവിഷന്‍ ചാനലുകളും എഫ്.എം ഗോള്‍ഡ് ഉള്‍പ്പെടെ എല്ലാ റേഡിയോ ചാനലുകളും ഈ പദ്ധതി മുഖേന ലഭ്യമാകും.
പദ്ധതിയുടെ രൂപരേഖ പ്രസാര്‍ ഭാരതി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ചാനലുകള്‍ ലഭിക്കുന്നതിന് പ്രത്യേക ഡോംഗിള്‍ ഫോണില്‍ ഘടിപ്പിച്ചാല്‍ മാത്രം മതിയാകും. ഡോംഗിള്‍ ഘടിപ്പിക്കുന്നതിന് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി പ്രസാര്‍ ഭാരതി സി.ഇ.ഒ ജവഹര്‍ സിര്‍കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























