നേപ്പാളിലെ ഭൂകമ്പ ബാധിതര്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം സംഭാവനചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ആദ്യാമായി സഹായവും സന്നാഹവുമായി ഓടിയെത്തി രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി നല്ല അയള്‍ക്കാരായി മാറിയ ഇന്ത്യ, അതിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ഒരുമാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന ചെയ്തു. എല്ലാവരും ഇത്തരത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും മോഡി പറഞ്ഞു. നേപ്പാളില്‍ ഇന്ത്യന്‍ സൈന്യം രക്ഷാ ദൗത്യത്തിലാണെന്നും ഇന്ത്യ നേപ്പാളിന് എല്ലാവിധ സഹായങ്ങള്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി അറിച്ചു. നേപ്പാള്‍ ഭൂകമ്പത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മോഡി ഇന്നലെ വീണ്ടും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ രാത്രി 8.15നാണ് യോഗം.
നേപ്പാളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നേപ്പാളിലേക്ക് കൂടുതല്‍ ദുരന്ത നിവാരണ സേനയെ അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇതിനിടെ, ഇന്ത്യ 1078 എന്ന ദേശീയ ദുരന്ത ഹെല്‍പ്‌ലൈന്‍ നമ്പര്‍ തുറന്നു. സഹായ അഭ്യര്‍ത്ഥനകള്‍ക്ക് 011 എന്ന എസ്.റ്റി.ഡി കോഡ് ചേര്‍ത്ത് ഹെല്‍പ്‌ലൈന്‍ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























