ദേശീയതല ബാസ്‌ക്കറ്റബോളില്‍ സ്വര്‍ണമെഡല്‍ ചേരിയിലെ പെണ്‍കുട്ടിക്ക്

പൊതുവെ ചേരിയിലെ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ ഗ്രൗണ്ടിലിറങ്ങാന്‍ മെനക്കെടാറില്ല. ജീവിത സാഹചര്യങ്ങള്‍ ഇത്തരം പെണ്‍കുട്ടികളെ ചെറുപ്പത്തിലേ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ സജീവമായിട്ടും സ്വന്തം തീരുമാനത്തില്‍ ഉറച്ച് നിന്ന് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് നസ്രീം മകന്ദര്‍ എന്ന 14കാരി. വിജയപുരയിലെ ചേരിപ്രദേശത്താണ് കുട്ടി താമസിക്കുന്നത്.
16വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ കര്‍ണാടകാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ അംഗമാണ് നസ്രിം. ദേശീയ തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ സ്വര്‍ണ മെഡലിന് അര്‍ഹയായിരിക്കുകയാണ്. 20 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് നസ്രിം അംഗമായ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























