രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 35 ലക്ഷം കടന്നു... കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 78,761 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 78,761 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് 35,42,734 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതില്‍ 7,65,302 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്.
27,13,934 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 948 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 63,498 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























