ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയയുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളില്‍ ആറ് പേരെ പിടികൂടി

ത്രിപുരയില്‍ കൗമാരക്കാരായ ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ത്രിപുര ജില്ലയിലെ തബാരിയയില്‍ താമസിക്കുന്ന ആറ് പ്രതികളെ അറസ്റ്റ് ചെയ്തു, ഒരാള്‍ ഒളിവിലാണ്. ഇവരില്‍ നാലുപേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാല്‍ 12 വയസ് പ്രായമുള്ള മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതികളായ ആണ്‍കുട്ടികള്‍ അവളെ കളിക്കാന്‍ വിളിച്ചെന്നും തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂ ക്യാപിറ്റല്‍ കോംപ്ലക്‌സിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രിയ മധുരി മജുംദര്‍ പറഞ്ഞു. സംഭവത്തിനുശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























