അമിത് ഷാ ആശുപത്രി വിട്ടു, രോഗസമയത്ത് എനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും തനിക്കും തന്റെ കുടുംബത്തിനും നന്മ ആശംസിച്ച എല്ലാവർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി! ഇനി മോദിയ്‌ക്കൊപ്പം കളത്തിലേക്ക്...

കോവിഡാനന്തര ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രി വിട്ടു വീട്ടിലെത്തിയത്. രോഗസമയത്ത് തനിക്കായി പ്രാർഥിച്ചവർക്കും തനിക്കും തന്റെ കുടുംബത്തിനും നന്മ ആശംസിച്ച എല്ലാവർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു.
കഴിഞ്ഞാഴ്ച കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അമിത് ഷായെ ദില്ലി എയിംസ് ആശുപത്രിയിലാക്കിയത്. കൊവിഡാനന്തരചികിത്സയുടെ ഭാഗമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.
''കഴിഞ്ഞ മൂന്ന് നാല് ദിവസമായി അമിത് ഷാ ക്ഷീണവും ദേഹത്താകെ വേദനയുമുണ്ടെന്ന് പറഞ്ഞിരുന്നു. അതോടെയായിരുന്നു എയിംസ് കൊവിഡ് കെയർ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അതിനുശേഷവും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരം തന്നെയായിരുന്നു. അദ്ദേഹം ആശുപത്രിയിൽ നിന്ന് തന്നെ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ,
55-കാരനായ അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയ ശേഷവും. വീട്ടിലിരുന്നും അദ്ദേഹം ചില ഫയലുകൾ നോക്കിയിരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അതിനിടെ ഇന്നു പുലർച്ചെ ഓണാശംസകൾ നേർന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഓണം ലോകത്തിന്റെ ആഘോഷമായി മാറുകയാണെന്ന് ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു..
കോവിഡ് തീർത്ത ബുദ്ധിമുട്ടുകൾക്കിടയിലും ചിങ്ങത്തിലെ ഓണം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു– പുതുതായി എന്തെങ്കിലും വാങ്ങുന്നു, പൂക്കളം തീർക്കുന്നു, ഓണസദ്യ ആസ്വദിക്കുന്നു. ഓണം രാജ്യാന്തര ആഘോഷമായി മാറിക്കഴിഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട ഓണാഘോഷം, ഗ്രാമീണ സമ്പദ്‍വ്യവസ്ഥയ്ക്കു പുതിയ തുടക്കം കുറിക്കാനുള്ള സമയമാണ്. കർഷകരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും നമിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം ലോകമെമ്പാടുമുള്ള കേരളീയർക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഓണാശംസകൾ നേർന്നു. ഓണക്കാലത്ത് എല്ലാ ഭവനങ്ങളും ഐശ്വര്യവും സമൃദ്ധിയുംകൊണ്ട് അനുഗൃഹീതമാകട്ടെയെന്നും ഓണപ്പാട്ടിന്റെ ഈണവും സമ്പൽസമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വർഗീയാനന്ദം പകരട്ടെയെന്നും ഗവർണർ ആശംസിച്ചു.
പൊൻചിങ്ങവും തിരുവോണവുമുണ്ടെന്ന പ്രത്യാശകൊണ്ടാണു പഞ്ഞമാസമായ കർക്കടകത്തെ നാം മറികടക്കുന്നതെന്നും ഇന്നത്തെ കോവിഡ് കാലത്തെ നമ്മൾ മറികടക്കുന്നതും അതിനപ്പുറത്തു സൗഖ്യപൂർണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശ കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























